തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടർ ഉയർത്തി. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടർ ഉയർത്തിയത്.
നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഉച്ചയോടെ 30 സെന്റിമീറ്റർ വീതം കൂടി അധികമായി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടർ ഉയർത്തി
01:02 PM Jan 13, 2021 | Deepika.com