തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയെ താറടിച്ച് കാണിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് മന്ത്രി എ.സി. മൊയ്തീൻ. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് മന്ത്രിയുടെ വിമർശനം.
ലൈഫ് മിഷൻ ഇടപാടിൽ രാഷ്ട്രീയ നേതൃത്വത്തിന് പങ്കില്ലെന്നാണ് ഹൈക്കോടതി വിധി. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതല്ല ഈ വിധി. 140 വീടുകൾ നിർമിക്കാൻ യുഎഇ റെഡ് ക്രസന്റ് മുന്നോട്ടു വരികയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തേ, അനിൽ അക്കരെയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് അവതരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചനയും അഴിമതിയും നടത്തിയെന്ന ആരോപിച്ചാണ് നോട്ടീസ് നൽകിയത്.
ലൈഫ് പദ്ധതിയെ മോശമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം: മന്ത്രി എ.സി. മൊയ്തീൻ
12:57 PM Jan 13, 2021 | Deepika.com