ഗാ​ന്ധി പ്ര​തി​മ‍​യി​ൽ ബി​ജെ​പി പ​താ​ക കെ​ട്ടി​യ സം​ഭ​വം; പ്ര​തി പി​ടി​യി​ൽ

12:37 PM Jan 13, 2021 | Deepika.com
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​സ​ര​ത്തെ ഗാ​ന്ധി പ്ര​തി​മ‍​യി​ൽ ബി​ജെ​പി പ​താ​ക കെ​ട്ടി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പി​ടി​യി​ൽ. തി​രു​നെ​ല്ലാ​യി സ്വ​ദേ​ശി​യാ​യ 29 വ​യ​സു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ​താ​ക കി​ട്ടി​യ​ത് ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ നി​ന്നെ​ന്നും പ്ര​തി മൊ​ഴി ന​ൽ​കി.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​സ​ഭാ വ​ള​പ്പി​ൽ ക​ട​ന്നു ക​യ​റി​യ ഇ​യാ​ൾ ഗാ​ന്ധി പ്ര​തി​മ​യി​ൽ ബി​ജെ​പി പ​താ​ക കെ​ട്ടി​യ​ത്. ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ബി​ജെ​പി പ​താ​ക ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രും ഡി​വൈ​എ​ഫ്ഐ​യും രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സ് എ​ത്തി​യാ​ണ് പ​താ​ക അ​ഴി​ച്ചു മാ​റ്റി​യ​ത്.