കണ്ണൂർ: ആലക്കോടിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രാവിലെ എട്ടോടെ മണക്കടവ് വായിക്കമ്പയിലാണ് സംഭവം. വായിക്കമ്പയിൽ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.
ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ബസിൽ മൂന്നു യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്. ആർക്കും കാര്യമായ പരിക്കില്ല.
കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞു
12:25 PM Jan 13, 2021 | Deepika.com