ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പി​രി​ച്ചു വി​ടി​ല്ല; എം.​എം. ഹ​സ​നെ ത​ള്ളി മു​ല്ല​പ്പ​ള്ളി

11:59 AM Jan 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ലൈ​ഫ്മി​ഷ​ൻ പി​രി​ച്ചു വി​ടു​മെ​ന്ന് പ​റ​ഞ്ഞ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​നെ ത​ള്ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പി​രി​ച്ചു​വി​ടി​ല്ലെ​ന്നും പ​ട്ടി​ണി​പ്പാ​വ​ങ്ങ​ളാ​യ നി​ര​വ​ധി പേ​ര്‍​ക്ക് വീ​ട് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് ലൈ​ഫ് മി​ഷ​നെ​ന്നും മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

ഈ ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി​യ​ത് ഞ​ങ്ങ​ളാ​ണ്. മു​ക​ളി​ലാ​കാ​ശം മാ​ത്ര​മാ​യി നി​ല്‍​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പാ​വ​ങ്ങ​ളു​ണ്ട്. യു​ഡി​എ​ഫ് നാ​ളെ അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ ആ ​പ​ദ്ധ​തി ത്വ​രി​ത​ഗ​തി​യി​ല്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും. ഈ ​നാ​ട്ടി​ല്‍ വീ​ടി​ല്ലാ​ത്ത ഒ​രാ​ളു​പോ​ലും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല എ​ന്ന സ്ഥി​തി​യി​ലേ​ക്ക് സം​സ്ഥാ​ന​ത്തെ വ​ള​ര്‍​ത്തി​ക്കൊ​ണ്ടു വ​രി​ക​യും ചെ​യ്യു​മെ​ന്ന് മു​ല്ല​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

ലൈ​ഫ്മി​ഷ​ൻ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഘ​ട്ട​ത്തി​ലാ​ണ് എം.​എം.​ഹ​സ​ന്‍ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ലൈ​ഫ് മി​ഷ​ന്‍ പി​രി​ച്ചു​വി​ടു​മെ​ന്ന് പ്ര​സ്താ​വി​ച്ച​ത്.