വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുട്യൂബ് ചാനൽ വിലക്കി. ട്രംപിന്റെ ചാനലിന് ഏഴുദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് നീളാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ നടന്ന കലാപത്തിനു ട്രംപ് പ്രേരണ നല്കിയെന്ന ആരോപണങ്ങളെ തുടർന്നാണ് യുട്യൂബിന്റെ നടപടി. നേരത്തേ, ഫേസ്ബുക്കും ട്വിറ്ററും ട്രംപിനെ വിലക്കിയിരുന്നു.
ട്രംപിന്റെ യുട്യൂബ് ചാനലിന് വിലക്കേർപ്പെടുത്തി
11:53 AM Jan 13, 2021 | Deepika.com