24 മ​ണി​ക്കൂ​റി​നി​ടെ 15,968 കേ​സു​ക​ൾ; രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ കു​റ​യു​ന്നു

10:23 AM Jan 13, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 15,968 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 202 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,04,95,147 ആ​യി. മ​ര​ണ​സം​ഖ്യ 1,51,529 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 2,14,507 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,01,29,111 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 17,817 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ജനുവരി 12 വ​രെ രാ​ജ്യ​ത്ത് 18,34,89,114 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ചൊ​വ്വാ​ഴ്ച മാ​ത്രം 8,36,227 സാം​പി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യി ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.