കോ​വി​ഡ് വാ​ക്സി​ൻ ഇ​ന്ന് കേ​ര​ള​ത്തി​ൽ; വാ​ക്സി​നേ​ഷ​ന്‍ ശ​നി​യാ​ഴ്ച മു​ത​ൽ

07:37 AM Jan 13, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വാ​ക്സി​ൻ ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തും. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ റീ​ജ​ണ​ല്‍ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്കാ​ണ് വാ​ക്സി​ൻ എ​ത്തി​ക്കു​ക. സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്നു 4,33,500 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണു കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ക്സി​നു​മാ​യു​ള്ള വി​മാ​നം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് നെ​ടു​മ്പാ​ശേ​രി​യി​ലും വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​മെ​ത്തും. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ലും വൈ​കി​ട്ടാ​ണു വാ​ക്സീ​ൻ എ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,34,000, എ​റ​ണാ​കു​ള​ത്ത് 1,80,000, കോ​ഴി​ക്കോ​ട്ട് 1,19,500 എ​ന്നി​ങ്ങ​നെ​യാ​ണ് ഡോ​സ്. കോ​ഴി​ക്കോ​ട് വ​രു​ന്ന വാ​ക്സി​നി​ല്‍​നി​ന്നും 1,100 ഡോ​സ് മാ​ഹി​യി​ല്‍ വി​ത​ര​ണം ചെ​യ്യും.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​ഘ​ട്ട​മാ​യി 133 കേ​ന്ദ്ര​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച വാ​ക്സി​നേ​ഷ​ന്‍ ന​ട​ക്കും. വാ​ക്സി​നേ​ഷ​നാ​യി ഇ​തു​വ​രെ 3,62,870 പേ​ർ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ 1,70,259 പേ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 1,92,611 പേ​രും.

വാ​ക്സീ​ൻ കു​ത്തി​വ​യ്ക്കു​ന്ന​ത് ഇ​ട​തു തോ​ളി​ൽ. 28 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം അ​ടു​ത്ത ഡോ​സ് കു​ത്തി​വ​യ്ക്കും. കു​ത്തി​വ​യ്പി​നു ഹാ​ജ​രാ​കേ​ണ്ട ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​പ്പോ​ൾ, ഏ​തു കേ​ന്ദ്ര​ത്തി​ൽ എ​ത്ത​ണ​മെ​ന്ന സ​ന്ദേ​ശം അ​യ​യ്ക്കും.