ബേ​ൺ​ലി​യെ ത​ക​ർ​ത്തു; മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​ന്നാ​മ​ത്

06:34 AM Jan 13, 2021 | Deepika.com
ല​ണ്ട​ൻ: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ത​ല​പ്പ​ത്ത്. ബേ​ൺ​ലി​യെ എ​വേ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​ണൈ​റ്റ​ഡ് ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​യി​രു​ന്നു യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യം.

71-ാം മി​നി​റ്റി​ൽ പോ​ൾ പോ​ഗ്ബ​യു​ടെ വ​ക​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​റി​ന്‍റെ വി​ജ​യ​ഗോ​ൾ. വ​ല​തു വിം​ഗി​ൽ നി​ന്ന് റാ​ഷ്ഫോ​ർ​ഡ് കൊ​ടു​ത്ത ഒ​രു ക്രോ​സ് ഒ​രു വോ​ളി​യി​ലൂ​ടെ പോ​ൾ പോ​ഗ്ബ വ​ല​യി​ൽ എ​ത്തി​ച്ച​തോ​ടെ​യാ​ണ് യു​ണൈ​റ്റ​ഡ് ലീ​ഡി​ൽ എ​ത്തി​യ​ത്‌. പോ​ഗ്ബ​യു​ടെ സ്ട്രൈ​ക്കി​ക് വ​ന്ന ഡി​ഫ്ല​ക്ഷ​ൻ ആ ​ഗോ​ളി​നെ സ​ഹാ​യി​ച്ചു.

ജ​യ​ത്തോ​ടെ 17 മ​ത്സ​ര​ങ്ങ​ളി​ൽ 36 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഒ​ന്നാ​മ​തെ​ത്തി. ര​ണ്ടാ​മ​തു​ള്ള ലി​വ​ർ​പൂ​ളി​നെ​ക്കാ​ൾ മൂ​ന്നു പോ​യി​ന്‍റ് കൂ​ടു​ത​ലാ​ണ്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ലി​വ​ർ​പൂ​ളി​നെ ആ​ണ് നേ​രി​ടു​ന്ന​ത്‌.