വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 146,927 പേർക്ക് കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,293,031 ആയി ഉയർന്നു.
വൈറസ് ബാധിച്ച് 2,941 പേർ കൂടി മരണമടഞ്ഞതോടെ ആകെ കോവിഡ് മരണങ്ങൾ 388,281 ആയി. രാജ്യത്ത് ഇതുവരെ 13,743,196 പേരാണ് വൈറസിൽ നിന്ന് രോഗമുക്തി നേടിയത്.9,161,554 ഇപ്പോഴും വൈറസ് ബാധിതരായി ചികിത്സയിലുണ്ട്.
275,076,672 പേർക്കാണ് അമേരിക്കയിൽ ആകെ കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിൽ 24 മണിക്കൂറിനിടെ 146,927 പേർക്ക് കോവിഡ്
03:01 AM Jan 13, 2021 | Deepika.com