ടെ​സ്റ്റ് റാ​ങ്കിം​ഗ്: കോ​ഹ്‌​ലി​യെ പി​ന്ത​ള്ളി സ്മി​ത്ത് ര​ണ്ടാ​മ​ൻ

11:45 PM Jan 12, 2021 | Deepika.com
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് സ്മി​ത്ത് ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ളി​യാ​ണ് സ്മി​ത്ത് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

കോ​ഹ്‌​ലി​യാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​ന​ത്ത്. ന്യൂ​സി​ല​ൻ​ഡ് ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ ആ​ണ് ഒ​ന്നാം റാ​ങ്കി​ൽ. ഇ​ന്ത്യ​യു​ടെ ചേ​തേ​ശ്വ​ർ പൂ​ജാ​ര (8), ഋ​ഷ​ഭ് പ​ന്ത് (26) എ​ന്നി​വ​ർ റാ​ങ്കിം​ഗി​ൽ മു​ന്നേ​റ്റം ന​ട​ത്തി.