വാസ്കോ: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ സമനില പിടിച്ച് ബംഗളൂരു എഫ്സി. 1-1 സമനിലയുമായി ബംഗളൂരു ഒരു പോയിന്റ് സ്വന്തമാക്കി.
27-ാം മിനിറ്റിൽ ലൂയിസ് മച്ചാഡോയിലൂടെ മുന്നിൽകടന്ന നോർത്ത് ഈസ്റ്റിനെ 49-ാം മിനിറ്റിൽ രാഹുൽ ബെക്കെയിലൂടെയാണ് ബംഗളൂരു സമനിലയിൽ പിടിച്ചത്. തുടർച്ചയായ നാല് തോൽവിക്കുശേഷമാണ് ബംഗളൂരു ഒരു പോയിന്റ് സ്വന്തമാക്കുന്നത്.
ഈസ്റ്റ് ബംഗാളിനോട് 1-0ന് ബംഗളൂരു കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. നോർത്ത് ഈസ്റ്റ് തുടർച്ചയായ രണ്ട് തോൽവിക്കുശേഷമാണ് സമനില നേടുന്നത്. 11 മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു 13 പോയിന്റുമായി ആറാമതാണ്. 12 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തുണ്ട്.
സമനില തെറ്റാതെ ബംഗളൂരു
10:06 PM Jan 12, 2021 | Deepika.com