കൊച്ചി: എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അനുമതി നല്‍കുന്നതിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വാദം പൂര്‍ത്തിയായി. പിറവം സ്വദേശി അഡ്വ. ജിബു. പി. തോമസ് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പരിഗണിക്കുന്നത്.
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ നിയമപരമായി അനുമതി നല്‍കിയിട്ടുണ്ടെന്നും ഇതില്‍ അപാകതയില്ലെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഹര്‍ജിക്കാരന്റെ വാദത്തിനായി ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
അധ്യാപകര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം: ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും
10:00 PM Jan 12, 2021 | Deepika.com