കാസര്‍ഗോഡ്: പ്രഭാതസവാരിക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. കാസര്‍ഗോഡ് എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് തിരുവനന്തപുരം സ്വദേശി ഗോഡ്വിൻ (35)ആണ് അറസ്റ്റിലായത്.
പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് ഇയാള്‍ക്കെതിരേ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വനിതാ സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
08:20 PM Jan 12, 2021 | Deepika.com