കോ​വി​ഡ് വ്യാ​പ​നം: മ​ലേ​ഷ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

04:05 PM Jan 12, 2021 | Deepika.com
ക്വാ​ലാ​ലം​പു​ർ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ മ​ലേ​ഷ്യ​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. മ​ലേ​ഷ്യ​ൻ രാ​ജാ​വ് അ​ൽ-​സു​ൽ​ത്താ​ൻ അ​ബ്ലു​ള്ള​യാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ഒ​രു മാ​സ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി മു​ഹ​യ്ദ്ദീ​ൻ യാ​സി​നാ​ണ് രാ​ജാ​വി​നോ​ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​വി​ഡ് കേ​സു​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ല്ലെ​ങ്കി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ട്ടാ​നും സാ​ധ്യ​ത​യു​ണ്ട്.

അ​തേ​സ​മ​യം, പ്ര​തി​സ​ന്ധി​യി​ലാ​യ സ​ർ​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ നീ​ക്ക​മു​ണ്ടാ​യ​തെ​ന്ന് വി​മ​ർ​ശ​ക​ർ ആ​രോ​പി​ക്കു​ന്നു. പ്ര​ഖ്യാ​പ​ന​ത്തോ​ടെ മ​ലേ​ഷ്യ​യി​ലെ പാ​ർ​ല​മെ​ന്‍റി​നെ​യും രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തെ​യും താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.