കു​ടും​ബ​രാ​ഷ്ട്രീ​യം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു: പ്ര​ധാ​ന​മ​ന്ത്രി

03:18 PM Jan 12, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ​ത്തി​ലെ കു​ടും​ബ​വാ​ഴ്ച ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ത്രു​വെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ര​ണ്ടാം ദേ​ശീ​യ യൂ​ത്ത് പാ​ർ​ല​മെ​ന്‍റ് ഫെ​സ്റ്റി​വ​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

യു​വ​ജ​ന​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു വ​ന്നി​ല്ലെ​ങ്കി​ൽ കു​ടും​ബ​വാ​ഴ്ച​യു​ടെ വി​ഷം ജ​നാ​ധി​പ​ത്യ​ത്തെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന​തു തു​ട​രു​മെ​ന്നും കു​ടും​ബ​പ്പേ​രി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

കു​ടും​ബ​വാ​ഴ്ച​യു​ടെ രാ​ഷ്ട്രീ​യം രാ​ജ്യ​ത്ത് ഇ​പ്പോ​ഴും ബാ​ക്കി​നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​നാ​യി രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്ന ചി​ല​ർ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സി​നെ ല​ക്ഷ്യ​മാ​ക്കി മോ​ദി പ​റ​ഞ്ഞു.

കു​ടും​ബ​വാ​ഴ്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തു​ന്ന​വ​ർ ത​നി​ക്കും ത​ന്‍റെ കു​ടും​ബ​ത്തി​നു​മാ​ണു പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നു കു​റ്റ​പ്പെ​ടു​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി, ഇ​ത്ത​ര​ക്കാ​ർ​ക്ക് രാ​ജ്യം ആ​ദ്യം എ​ന്ന കാ​ഴ്ച​പ്പാ​ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.