ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​യെ ര​ണ്ടു​ത​വ​ണ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; പ​രാ​തി, കേ​സ്‌

02:40 PM Jan 12, 2021 | Deepika.com
മും​ബൈ: ഓ​ടു​ന്ന ബ​സി​ൽ യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. നാ​ഗ്പൂ​രി​ൽ​നി​ന്നു പൂ​ന​യി​ലേ​ക്കു പോ​യ സ്വ​കാ​ര്യ ആ​ഡം​ബ​ര ബ​സി​ൽ പീ​ഡ​നം ന​ട​ന്നെ​ന്നാ​ണു പൂ​ന സ്വ​ദേ​ശി​നി​യാ​യ 21-കാ​രി​യു​ടെ പ​രാ​തി.

ബ​സി​ലെ ക്ലീ​ന​ർ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ര​ണ്ടു ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്ത​താ​യി യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വാ​ഷിം ജി​ല്ല​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. ഇ​തേ​തു​ട​ർ​ന്നു പൂ​ന​യി​ലെ ര​ഞ്ജ​ൻ​ഗാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വ​തി ന​ൽ​കി​യ പ​രാ​തി മ​ലേ​ഗാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു കൈ​മാ​റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ക്ലീന​റെ പ്ര​തി​യാ​ക്കി എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.