തിരുവനന്തപുരം: പാലാ സീറ്റിൽ എൻസിപിക്ക് ഉറപ്പു നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍സിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പു നല്കാന് മുഖ്യമന്ത്രി വിസമ്മതിച്ചത്. തുടർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, പാലായുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ടി.പി. പീതാംബരൻ മാധ്യമങ്ങളോട് പറഞ്ഞു. പാലായെ ചൊല്ലി പിളര്‍പ്പിന്റെ വക്കിലെത്തി നില്ക്കുന്ന എന്‍സിപിയെ അനുനയിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്കാണ് ടി.പി. പീതാംബരനെ മുഖ്യമന്ത്രി കണ്ടത്.
പാലാ സീറ്റ്: എൻസിപിക്ക് ഉറപ്പു നൽകാതെ മുഖ്യമന്ത്രി
02:37 PM Jan 12, 2021 | Deepika.com