കുറവിലങ്ങാട്: നായ കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു വനിതാ ഡ്രൈവർ മരിച്ചു. ഉഴവൂർ കരിനെച്ചി ശങ്കരാശേരിയിൽ സോമന്റെ ഭാര്യ വിജയമ്മ (50) ആണ് മരിച്ചത്.
രാവിലെ വെളിയന്നൂർ പടിഞ്ഞാറേ പീടിയിലായിരുന്നു അപകടം. ഇതര സംസ്ഥാന തൊഴിലാളികളുമായി വിജയമ്മ ഓട്ടം പോകുന്നതിനിടയിൽ നായ കുറുകെ ചാടുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. നാട്ടുകാർ ചേർന്നു കുത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നായ കുറുകെചാടി, ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു
01:24 PM Jan 12, 2021 | Deepika.com