പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനൊന്നുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. താഴെ വെട്ടിപ്പുറത്ത് മത്തായിയുടെ മകൻ സിജു ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
വീട്ടിലെ ജനാലയോട് ചേർന്ന് തോർത്ത് കഴുത്തിൽ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പത്തനംതിട്ടയിൽ വിദ്യാർഥി മരിച്ച നിലയിൽ
12:51 PM Jan 12, 2021 | Deepika.com