സൈ​ന​യ്ക്കും പ്ര​ണോ​യി​ക്കും കോ​വി​ഡ്; ക്വാ​റ​ന്‍റൈനിൽ

12:42 PM Jan 12, 2021 | Deepika.com
ബാ​ങ്കോ​ക്ക്: താ​യ്‌ല​ൻ​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന് ബാ​ങ്കോ​ക്കി​ലെ​ത്തി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സൈ​ന നെ​ഹ്‌വാ​ൾ, എ​ച്ച്.​എ​സ്.​പ്ര​ണോ​യി എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തോ​ടെ ഇ​രു​വ​രും ക്വാ​റ​ന്ൈ‍​റ​നി​ലാ​യി.

സൈ​ന​യ്ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​തോ​ടെ ഭ​ർ​ത്താ​വ് പി.​ക​ശ്യ​പി​നും ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നും പിന്മാ​റേ​ണ്ടി വ​ന്നു. ക​ശ്യ​പി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സൈ​ന​യു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്ക​മു​ള്ള​താ​ണ് പിന്മാ​റ്റ​ത്തി​ന് കാ​ര​ണം. താ​യ്‌ല​ൻ​ഡി​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം പോ​സി​റ്റീ​വ് എ​ന്ന് ക​ണ്ടെ​ത്തി​യ താ​ര​ങ്ങ​ൾ 10 ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി വ​രും.

ടൂ​ർ​ണ​മെ​ന്‍റി​ന് മു​ന്നോ​ടി​യാ​യി മൂ​ന്നാ​മ​തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സൈ​ന​യും പ്ര​ണോ​യി​യും കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ന് എ​ത്തി​യ മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം.