ഭാ​ര്യ​യെ പെ​ട്രോ​ൾ ഒ​ഴി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി

12:33 PM Jan 12, 2021 | Deepika.com
പാ​ല​ക്കാ​ട്: ഭാ​ര്യ​യു​ടെ ദേ​ഹ​ത്തു പെ​ട്രോ​ൾ ഒ​ഴി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ശേ​ഷം ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. മ​ല​ന്പു​ഴ തെ​ക്കേ​മ​ല​ന്പു​ഴ സ്വ​ദേ​ശി ബാ​ബു​രാ​ജ് (48) ആ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30ന് ​ഒ​ല​വ​ക്കോ​ടാ​ണു സം​ഭ​വം. ബ്യൂ​ട്ടി​ഷ്യ​ൻ കോ​ഴ്സ് പ​ഠി​ക്കു​ന്ന മ​ല​ന്പു​ഴ സ്വ​ദേ​ശി സ​രി​ത​യ്ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

സ​രി​ത പ​ഠി​ക്കു​ന്ന ബ്യൂ​ട്ടി​ഷ്യ​ൻ സെ​ന്‍റ​റി​ലെ​ത്തി​യ ബാ​ബു​രാ​ജ് ഭാ​ര്യ​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്ലാ​സി​ൽ ക​യ​റി. തു​ട​ർ​ന്നു കൈ​യി​ൽ ക​രു​തി​യ പെ​ട്രോ​ൾ സ​രി​ത​യു​ടെ ദേ​ഹ​ത്തേ​ക്ക് ഒ​ഴി​ച്ച​ശേ​ഷം തീ ​കൊ​ളു​ത്താ​നാ​യി ലൈ​റ്റ​ർ ക​ത്തി​ച്ചു. ഇ​തോ​ടെ ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​യാ​ളെ ത​ട​ഞ്ഞു. അ​തി​നി​ടെ യു​വ​തി ഓ​ടി​മാ​റി.

അ​തി​ക്ര​മ​ത്തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട ബാ​ബു​രാ​ജ് പി​ന്നീ​ട് മ​ല​ന്പു​ഴ പോ​ലീ​സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. കു​ടും​ബ പ്ര​ശ്ന​മാ​ണു കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ബു​രാ​ജി​നെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു.