തിരുവനന്തപുരം: സുപ്രീംകോടതി ലാവ്ലിൻ കേസ് മാറ്റിവയ്ക്കുന്നതിനു താൻ എന്തു ചെയ്യാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ലാവ്ലിൻ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിനു മറുപടിയായാണു മുഖ്യമന്ത്രിയുടെ ചോദ്യം.
19 തവണ ലാവ്ലിൻ കേസ് കോടതി മാറ്റിവച്ചെന്നും പിണറായിയെ ബിജെപി സഹായിക്കുകയാണെന്നുമുള്ള പി.ടി. തോമസ് എംഎൽഎയുടെ ആരോപണത്തിന്, ലാവ്ലിൻ കേസുമായി നിങ്ങൾ കുറേ നടന്നതല്ലേയെന്നായിരുന്നു പിണറായിയുടെ പരിഹാസ മറുപടി. തന്റെ പേരിൽ നിലവിൽ ഒരു കേസുമില്ലെന്നും പിണറായി വ്യക്തമാക്കി.
സുപ്രീംകോടതി ലാവ്ലിൻ കേസ് മാറ്റിവയ്ക്കുന്നതിനു താൻ എന്തു ചെയ്യാൻ?: മുഖ്യമന്ത്രി
12:45 PM Jan 12, 2021 | Deepika.com