കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വന്‍ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്നു വില വര്‍ധനയുണ്ടായത്. രണ്ടു ദിവസത്തിനിടെ 1,280 രൂപ പവന് കുറഞ്ഞിരുന്നു.
സ്വര്‍ണ വില വർധിച്ചു
11:09 AM Jan 12, 2021 | Deepika.com