സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ​ത്തു പേ​ർ സം​ര​ക്ഷി​ത സാ​ക്ഷി​ക​ൾ; മൊ​ഴി​ക​ൾ ര​ഹ​സ്യ​മാ​ക്കി

11:02 AM Jan 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പ​ത്തു​പേ​രെ സം​ര​ക്ഷി​ത സാ​ക്ഷി​ക​ളാ​ക്കും. കേ​സി​ലെ 10 സാ​ക്ഷി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് എ​ൻ​ഐ​എ​യു​ടെ ഈ ​നീ​ക്കം.

ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്നും സം​ര​ക്ഷി​ത സാ​ക്ഷി​ക​ളാ​ക്ക​ണ​മെ​ന്നു​മു​ള്ള എ​ൻ​ഐ​എ​യു​ടെ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളും അ​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന രേ​ഖ​ക​ളും പ്ര​തി​ക​ൾ​ക്കോ അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ർ​ക്കോ ന​ൽ​കി​ല്ല. ഇ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ കേ​സി​ന്‍റെ വി​ധി​ന്യാ​യ​ങ്ങ​ളി​ലും രേ​ഖ​ക​ളി​ലു​മു​ണ്ടാ​കി​ല്ല.

അ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ, സാ​ക്ഷി​ക​ൾ​ക്കു നി​ർ​ഭ​യം മൊ​ഴി ന​ൽ​കാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​ക​ണ​മെ​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച കോ​ട​തി ഇ​വ​രു​ടെ വി​വ​ര​ങ്ങ​ളും മൊ​ഴി​ക​ളും നീ​ക്കി​യ​ശേ​ഷം കേ​സ് രേ​ഖ​ക​ൾ ര​ണ്ടാ​ഴ്ച​യ്ക്ക​കം പ്ര​തി​ഭാ​ഗ​ത്തി​നു ന​ൽ​കാ​നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.