തിരുവനന്തപുരം: വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് മുല്ലപ്പള്ളി തട്ടിക്കയറുകയും ചെയ്തു. വെൽഫെയർ പാർട്ടിയെ കുറിച്ച് ഇനി ഒന്നും ചോദിക്കരുതെന്ന് പറഞ്ഞായിരുന്നു മുല്ലപ്പള്ളിയുടെ രോഷം.
ലൈഫ് മിഷൻ കേസിലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരിനേറ്റ തിരിച്ചടിയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. സർക്കാരിന്റെ കൈകൾ അശുദ്ധമെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
"വെൽഫെയർ പാർട്ടിയെ കുറിച്ച് ചോദിക്കരുത്'; ക്ഷുഭിതനായി മുല്ലപ്പള്ളി
10:56 AM Jan 12, 2021 | Deepika.com