ത​മി​ഴ്നാ​ട്ടി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു; 19ന് ​ക്ലാ​സു​ക​ൾ തു​ട​ങ്ങും

09:34 AM Jan 12, 2021 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്നു. പ​ത്തു മു​ത​ൽ പ​ന്ത്ര​ണ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ആ​ദ്യം തു​റ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. ഈ ​മാ​സം 19 മു​ത​ലാ​ണ് സ്കൂ​ളു​ക​ൾ തു​റ​ക്കു​ക.

ഒ​രു ക്ലാ​സി​ൽ പ​ര​മാ​വ​ധി 25 വി​ദ്യാ​ർ​ഥി​ക​ളാ​യി ക്ര​മ​പ്പെ​ടു​ത്തും. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ​ഗ്ധ സ​മി​തി​യി​ൽ നി​ന്ന് സ​ർ​ക്കാ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.