ബം​ഗ​ളു​രു ല​ഹ​രി​മ​രു​ന്ന് കേ​സ്: വി​വേ​ക് ഒ​ബ്റോ​യി​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ

09:11 AM Jan 12, 2021 | Deepika.com
ചെ​ന്നൈ: ബം​ഗ​ളു​രു ല​ഹ​രി​മ​രു​ന്ന് കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി​യു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​നു​മാ​യ ആ​ദി​ത്യ ആ​ൽ​വ അ​റ​സ്റ്റി​ൽ. ചെ​ന്നൈ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ​നി​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ർ​ണാ​ട​ക ല​ഹ​രി​മ​രു​ന്നു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​വി​ധാ​യ​ക​നാ​യ ഇ​ന്ദ്ര​ജി​ത് ല​ങ്കേ​ഷ് വെ​ളി​പ്പെ​ടു​ത്തി​യ പേ​രു​ക​ളി​ൽ പ്ര​ധാ​നി​യാ​ണ് ആ​ദി​ത്യ ആ​ൽ​വ. കേ​സി​ൽ ആ​റാം പ്ര​തി​യാ​യ ആ​ദി​ത്യ സെ​പ്റ്റം​ബ​ർ നാ​ല് മു​ത​ൽ ഒ​ളി​വി​ലാ​ണ്. ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ജീ​വ​രാ​ജ് ആ​ൽ​വ​യു​ടെ മ​ക​നാ​ണ് ആ​ദി​ത്യ ആ​ൽ​വ. ല​ഹ​രി പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് ഇ​യാ​ളാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ടി​മാ​രാ​യ സ​ഞ്ജ​ന ഗ​ൽ​റാ​ണി, രാ​ഗി​ണി ദ്വി​വേ​ദി എ​ന്നി​ങ്ങ​നെ 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ബോ​ളി​വു​ഡ് ന​ട​ൻ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ല​ഹ​രി​ക്ക​ട​ത്ത് ഉ​യ​ർ​ന്നു​വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് എ​ൻ​സി​ബി ക​ന്ന​ഡ സി​നി​മാ ലോ​ക​ത്തെ ല​ഹ​രി ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ച​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ വി​ന​യ് കു​മാ​റി​നെ ക​ഴി​ഞ്ഞ മാ​സം അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.