സോ​മ​നാ​ഥ് ഭാ​ര​തി യു​പി​യി​ൽ അ​റ​സ്റ്റി​ൽ; 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു

05:18 AM Jan 12, 2021 | Deepika.com
അ​മേ​ത്തി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ എം​എ​ൽ​എ സോ​മ​നാ​ഥ് ഭാ​ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​പി മു​ഖ്യ​മ​ന്ത്രി ആ​ദി​ത്യ​നാ​ഥി​നും സം​സ്ഥാ​ന​ത്തെ ആ​ശു​പ​ത്രി​ക​ൾ​ക്കും എ​തി​രെ വി​ദ്വേ​ഷ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റി​നു മു​ൻ​പ് സോ​മ​നാ​ഥി​ന്‍റെ പു​റ​ത്ത് ഒ​രു യു​വാ​വ് മ​ഷി ഒ​ഴി​ക്കു​ക​യും ചെ​യ്തു.

അ​റ​സ്റ്റി​ലാ​യ ആം ​ആ​ദ്മി പാ​ർ​ട്ടി എം‌​എ​ൽ‌​എ സോ​മ​നാ​ഥ് ഭാ​ര​തി​യെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​റ​സ്റ്റി​നെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ്രി​വാ​ൾ അ​പ​ല​പി​ച്ചു. അ​മേ​ത്തി​യി​ലും റാ​യ​ബ​റേ​ലി​യി​ലു​മാ​യി സോ​മ​നാ​ഥ് ഭാ​ര​തി​ക്കെ​തി​രെ ര​ണ്ട് എ​ഫ്ഐ​ആ​റു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

2022ൽ ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് സോ​മ​നാ​ഥ് ഭാ​ര​തി യു​പി​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.