വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 165,069 പേർക്ക് കോവിഡ് ബാധിച്ചെന്ന് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 23,092,197 ആയി ഉയർന്നു.
വൈറസ് ബാധിച്ച് 1,413 പേർ കൂടി മരണമടഞ്ഞതോടെ ആകെ കോവിഡ് മരണങ്ങൾ 384,713 ആയി. രാജ്യത്ത് ഇതുവരെ 13,574,558 പേരാണ് വൈറസിൽ നിന്ന് രോഗമുക്തി നേടിയത്. 9,132,926 ഇപ്പോഴും വൈറസ് ബാധിതരായി ചികിത്സയിലുണ്ട്.
272,966,381 പേർക്കാണ് അമേരിക്കയിൽ ആകെ കോവിഡ് പരിശോധന നടത്തിയിട്ടുള്ളത്. ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്.
അമേരിക്കയിൽ 24 മണിക്കൂറിനിടെ 165,069 പേർക്ക് കോവിഡ്
04:18 AM Jan 12, 2021 | Deepika.com