കാ​പ്പി​റ്റോ​ൾ: ക​ടു​ത്ത നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി മെ​ലാ​നി​യ ട്രം​പ്

01:37 AM Jan 12, 2021 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി‍: യു​എ​സ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​മാ​യ കാ​പ്പി​റ്റോ​ളി​ൽ ന​ട​ന്ന ക​ലാ​പ​ത്തി​നു ട്രം​പ് അ​നു​കൂ​ലി​ക​ള്‍ ന​ട​ത്തി​യ അ​ക്ര​മ​ത്തി​ല്‍ ക​ടു​ത്ത നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പ്. വൈ​റ്റ് ഹൗ​സി​ന്‍റെ ബ്ലോ​ഗ് പോ​സ്റ്റി​ലാ​ണ് മെ​ലാ​നി​യ കാ​പ്പി​റ്റോ​ള്‍ ആ​ക്ര​മ​ണ​ത്തോ​ട് ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ച​ത്. ത​ന്നെ​കു​റി​ച്ച് അ​പ​വാ​ദ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മെ​ലാ​നി​യ കു​റ്റ​പ്പെ​ടു​ത്തി.

കാ​പ്പി​റ്റോ​ൾ ക​ലാ​പം ന​ട​ന്ന് അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം തി​ങ്ക​ളാ​ഴ്ച​യാ​ണ് മെ​ലാ​നി​യ​യു​ടെ പ്ര​തി​ക​ര​ണം. നേ​ര​ത്തെ കാ​പ്പി​റ്റോ​ൾ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മെ​ലാ​നി​യ ട്രം​പി​ന്‍റെ ചീ​ഫ് സ്റ്റാ​ഫാ​യ സ്റ്റെ​ഫാ​നി ഗ്രി​ഷാം രാ​ജി വെ​ച്ചി​രു​ന്നു. മു​ന്‍ വൈ​റ്റ് ഹൗ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റും പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു സ്റ്റെ​ഫാ​നി.