വയനാട്: കൊളവള്ളിയിൽ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ ഇന്നും കണ്ടെത്താനായില്ല. കടുവയെ കണ്ടെത്താനാകാത്തതിനാൽ വനംവകുപ്പ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
കടുവയെ കണ്ടെത്തിയ ശേഷം മയക്കു വെടി വെക്കണോ എന്ന് തീരുമാനിക്കുമെന്നാണ് വയനാട് വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രബാബു അറിയിച്ചത്. അതേസമയം, കടുവ ഇന്നലെ ആക്രമിച്ച ചെതലയം റേഞ്ചർ ശശികുമാർ ഇപ്പോഴും സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കൊളവള്ളിയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താനായില്ല
07:46 PM Jan 11, 2021 | Deepika.com