അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശം: മു​ല്ല​പ്പ​ള്ളി​ക്കെ​തി​രേ സോ​ളാ​ർ കേ​സ് പ്ര​തി​യു​ടെ മൊ​ഴി ന​ൽ​കി

05:16 PM Jan 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ​തി​രേ സോ​ളാ​ർ കേ​സി​ലെ പ്ര​തി ര​ഹ​സ്യ​മൊ​ഴി ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജെഎഫ്എം കോ​ട​തി​യി​ലെ​ത്തി​യാ​ണ് പ്ര​തി മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ വ​നി​താ ക​മ്മീ​ഷ​ന്‍റെ മു​ന്നി​ലും സ​മാ​ന സം​ഭ​വ​ത്തി​ൽ ഇ​വ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

പീ​ഡ​ന​ത്തി​നി​ര​യാ​യ സ്ത്രീ ​ആ​ത്മാ​ഭി​മാ​ന​മു​ണ്ടെ​ങ്കി​ൽ മ​രി​ക്കു​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ പീ​ഡ​നം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നെ​ങ്കി​ലും ശ്ര​മി​ക്കു​മെ​ന്നാ​ണ് സോ​ളാ​ർ കേ​സ് പ്ര​തി​യെ ഉ​ദ്ദേ​ശി​ച്ച് മു​ല്ല​പ്പ​ള്ളി പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

സം​സ്ഥാ​നം മു​ഴു​വ​ൻ ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് വി​ല​പി​ച്ചു ന​ട​ക്കു​ന്ന സ്ത്രീ​യാ​ണ് സോ​ളാ​ർ കേ​സ് പ്ര​തി​യെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രേ‌യാണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.