യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച​ എ​എ​പി നേ​താ​വി​നു നേ​രെ മ​ഷി​പ്ര​യോ​ഗം

03:53 PM Jan 11, 2021 | Deepika.com
ല​ക്നോ: ആം ​ആ​ദ്മി നേ​താ​വ് സോം​നാ​ഥ് ഭാ​ര​തി​യ്ക്കു നേ​രെ മ​ഷി​പ്ര​യോ​ഗം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ൽ വ​ച്ചാ​ണ് സം​ഭ​വം.

ഉത്തർപ്രദേശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ വി​മ​ർ​ശി​ച്ച് സം​സാ​രി​ക്ക​വെ സോം​നാ​ഥി​നു നേ​രെ യു​വാ​വ് മ​ഷി എ​റി​യു​ക​യാ​യി​രു​ന്നു. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.