പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫി​സ​റെ ക​സ്റ്റം​സ് മ​ർ​ദി​ച്ചെ​ന്ന്; പ​രാ​തി​യു​മാ​യി ഇ​ട​തു​സം​ഘ​ട​ന

10:52 AM Jan 11, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫി​സ​റെ ക​സ്റ്റം​സ് മ​ർ​ദി​ച്ച​താ​യി ഡി​ജി​പി​ക്കു പ​രാ​തി. ഇ​ട​തു​സം​ഘ​ട​ന​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​നാ​ണു ക​സ്റ്റം​സി​നെ​തി​രേ പ​രാ​തി ന​ൽ​കി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ച​പ്പോ​ൾ അ​സി​സ്റ്റ​ന്‍റ് പ്രോ​ട്ടോ​ക്കോ​ൾ ഓ​ഫി​സ​ർ എം.​എ​സ്. ഹ​രി​കൃ​ഷ്ണ​നെ മ​ർ​ദി​ച്ചെ​ന്നും അ​സ​ഭ്യം പ​റ​ഞ്ഞെ​ന്നു​മാ​ണു ഡി​ജി​പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

കൂ​ടു​ത​ൽ പ്ര​തി​കാ​ര​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ങ്കി​ൽ പ​ര​സ്യ​മാ​യി ത​ന്നെ പ്ര​തി​ക​രി​ക്കു​മെ​ന്നും സം​ഘ​ട​ന പ​റ​യു​ന്നു.