പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ മ​ത്സ​രി​ച്ചേ​ക്കും; ലീ​ഗി​നോ​ട് തി​രു​വ​ന്പാ​ടി സീ​റ്റ് ചോ​ദി​ച്ചു

11:45 AM Jan 11, 2021 | Deepika.com
കോ​ഴി​ക്കോ​ട്: പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​പു ജോ​ണ്‍ ജോ​സ​ഫ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചേ​ക്കും. കോ​ഴി​ക്കോ​ട്ടു​നി​ന്നു മ​ക​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണു ജോ​സ​ഫി​ന്‍റെ ശ്ര​മം.

നി​ല​വി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന പേ​രാ​ന്പ്ര സീ​റ്റ് മു​സ്ലിം ലീ​ഗി​നു ന​ൽ​കി പ​ക​രം ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള തി​രു​വ​ന്പാ​ടി​യി​ൽ അ​പു​വി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണു പാ​ർ​ട്ടി നീ​ക്കം ന​ട​ത്തു​ന്ന​ത്. പാ​ർ​ട്ടി മ​ത്സ​രി​ച്ചു വ​രു​ന്ന പേ​രാ​ന്പ്ര​യി​ൽ സാ​ധ്യ​ത തീ​ർ​ത്തും വി​ര​ള​മാ​യ​തി​നാ​ലാ​ണു ലീ​ഗി​ന്‍റെ കൈ​വ​ശ​മു​ള്ള തി​രു​വ​ന്പാ​ടി നേടിയെടുക്കാനുള്ള ജോ​സ​ഫി​ന്‍റെ ശ്ര​മം.

കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി​യു​ടെ കീ​ഴി​ലു​ള്ള ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ അ​പു ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലി​റ​ങ്ങി​യി​രു​ന്നി​ല്ല.