വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ്ഹൗസ് സംഘത്തില്‍ മൂന്നു ഇന്ത്യൻ വംശജരെ കൂടി ഉൾപ്പെടുത്തി. തരുണ്‍ ചബ്ര, സുമോന ഗുഹ, മുന്‍ മാധ്യമ പ്രവര്‍ത്തക ശാന്തി കളത്തില്‍ എന്നിവരെയാണ് ഉന്നത പദവികളില്‍ നിയമിച്ചത്.
സുമോന ഗുഹക്ക് സൗത്ത് ഏഷ്യ സീനിയര്‍ ഡയറക്ടര്‍, തരുണ്‍ ചബ്രക്ക് ടെക്നോളജി ആന്‍ഡ് നാഷണല്‍ സെക്യൂരിറ്റി സീനിയര്‍ ഡയറക്ടര്‍, ശാന്തി കളത്തില്‍ ഡെമോക്രസി-ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്റര്‍ എന്നീ പദവികളാണ് നല്‍കിയത്. ബൈഡന്റെയും കമലയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സൗത്ത് ഏഷ്യ വിദേശനയ ഗ്രൂപ്പിന്റെ സഹമേധാവിയായിരുന്നു ഗുഹ.
ആല്‍ബ്രൈറ്റ് സ്റ്റോണ്‍ബ്രിഡ്ജ് ഗ്രൂപ്പിലെ സീനിയര്‍ വൈസ് പ്രസിഡന്റാണ്. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് എമര്‍ജിംഗ് ടെക്നോളജിയിലെ സീനിയര്‍ ഫെലോ ആണ് തരുണ്‍. നിലവില്‍ ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ ഡെമോക്രാറ്റിക് സ്റ്റഡീസ് സീനിയര്‍ ഡയറക്ടറാണ് ശാന്തി.
ശാന്തി കളത്തിലും ടൈലര്‍ സി.ബോസും ചേര്‍ന്നാണ് ഓപ്പണ്‍ നെറ്റ് വര്‍ക്സ്: ദ് ഇംപാക്റ്റ് ഒഫ് ദ ഇന്റര്‍നെറ്റ് ഓണ്‍ അതോറിറ്റോറിയന്‍ റൂള്‍ എന്ന പുസ്തകം എഴുതിയത്.
ജോ ബൈഡന്റെ വൈറ്റ്ഹൗസ് സംഘത്തില്‍ മൂന്നു ഇന്ത്യൻ വംശജർ കൂടി
04:41 AM Jan 11, 2021 | Deepika.com