നി​യ​മ​വി​രു​ദ്ധ​മാ​യി സിം ​കാ​ര്‍​ഡ് വി​ല്‍​പ്പ​ന; സൗ​ദി​യി​ൽ ഏ​ഴ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

04:29 AM Jan 11, 2021 | Deepika.com
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​യി മൊ​ബൈ​ല്‍ ഫോ​ണ്‍ സിം ​കാ​ര്‍​ഡു​ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ ഏ​ഴ് ഇ​ന്ത്യ​ക്കാ​രും ഒ​രു ബം​ഗ്ലാ​ദേ​ശി​യും അ​റ​സ്റ്റി​ൽ. റി​യാ​ദ് പോലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

​വി​വി​ധ ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ പേ​രി​ലു​ള്ള 3,224 സിം ​കാ​ര്‍​ഡു​ക​ളാ​ണ് ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നൊ​പ്പം ആ​റ് വി​ര​ല​ട​യാ​ള റീ​ഡിം​ഗ് മെ​ഷീ​നു​ക​ൾ, 16 മൊ​ബൈ​ല്‍ ഫോ​ണു​ക​ൾ, പ്രീ​പെ​യ്ഡ് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ള്‍ റീ​ചാ​ര്‍​ജ് ചെ​യ്യു​ന്ന​തി​നു​ള്ള എ​ട്ട് ഉ​പ​ക​ര​ണ​ങ്ങ​ൾ, 4,060 റി​യാ​ൽ, ലാ​പ്‌​ടോ​പ്പു​ക​ൾ എ​ന്നി​വ​രു​ടെ ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.