ഒ​ൻ​പ​ത് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന പി​ടി​കൂ​ടി

01:52 AM Jan 11, 2021 | Deepika.com
രാ​മേ​ശ്വ​രം: അ​തി​ർ​ത്തി​ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​ൻ​പ​ത് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന പി​ടി​കൂ​ടി. ഇ​വ​രു​ടെ ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു. വ​ല​ക​ൾ ന​ശി​പ്പി​ച്ചു. നെ​ടു​ന്തീ​വി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

ശ​നി​യാ​ഴ്ച ക​ച്ച​ത്തീ​വി​നു സ​മീ​പം മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ 20 യ​ന്ത്ര​വ​ത്കൃ​ത ബോ​ട്ടു​ക​ളി​ലെ വ​ല​ക​ൾ ല​ങ്ക​ൻ സേ​ന പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചി​രു​ന്നു.

പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് ഫി​ഷ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി സേ​സു​രാ​ജ പ​റ​ഞ്ഞു. 52 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ല​ങ്ക​ൻ സേ​ന അ​ന​ധി​കൃ​ത​മാ​യി ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​വ​രെ വി​ട്ടു​കി​ട്ടു​ന്ന​തു​വ​രെ സ​മ​രം തു​ട​രും. ആ​ദ്യ​ഘ​ട്ട​മാ​യി എ​ണ്ണൂ​റോ​ളം ബോ​ട്ടു​ക​ളും അ​യ്യാ​യി​ര​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളും ക​ട​ലി​ൽ ഇ​റ​ക്കി​ല്ലെ​ന്നും സേ​സു​രാ​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.