കോഴിക്കോട്: ഒരു വിഭാഗം മുന്നണി വിടാനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടെ എൻസിപി ജില്ലാ കൺവൻഷൻ സംഘടിപ്പിച്ചു.
കഴിഞ്ഞ തവണ എൻസിപി മത്സരിച്ച നാലു സീറ്റുകളിലും തുടർന്നും മത്സരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. മുന്നണി മാറേണ്ട സാഹചര്യം നിലവിലില്ല. നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി പ്രവർത്തകരെ കൂടുതൽ സജീവമാക്കുമെന്നും നേതാക്കൾ അവകാശപ്പെട്ടു.
അതേസമയം എൻസിപിയുടെ ഏക മന്ത്രി ജില്ലയിൽ നിന്നുള്ള എ.കെ.ശശീന്ദ്രന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാർട്ടി പിളരുന്നുവെന്ന വാർത്ത ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി ജില്ലാ കൺവൻഷൻ: മന്ത്രി ശശീന്ദ്രൻ പങ്കെടുത്തില്ല
01:21 AM Jan 11, 2021 | Deepika.com