കോ​വി​ഡ് വാ​ക്സി​ന്‍: ജ​ന​ങ്ങ​ളെ ലാ​ബി​ലെ എ​ലി​ക​ളാ​ക്ക​രു​തെ​ന്ന് ജാ​ര്‍​ഖ​ണ്ഡ് ആ​രോ​ഗ്യ​മ​ന്ത്രി

12:01 AM Jan 11, 2021 | Deepika.com
റാ​ഞ്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വാ​ക്സി​ന്‍ പ​ദ്ധ​തി​യെ വി​മ​ര്‍​ശി​ച്ച് ജാ​ര്‍​ഖ​ണ്ഡ് ആ​രോ​ഗ്യ മ​ന്ത്രി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ലാ​ബി​ലെ എ​ലി​ക​ളാ​ക്ക​രു​തെ​ന്ന് മ​ന്ത്രി ബ​ന്ന ഗു​പ്ത പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഏ​ത് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ന് മു​മ്പും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​തി​ന്‍റെ വി​ശ്വാ​സ്യ​ത​യും പ്ര​യോ​ജ​ന​വും ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ത്ത​രം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ് ബ​ന്ന ഗു​പ്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടെ​ങ്കി​ലും പൊ​തു​ജ​നാ​രോ​ഗ്യ​വും രാ​ജ്യ​ക്ഷേ​മ​വും ക​ണ​ക്കി​ലെ​ടു​ത്ത് കേ​ന്ദ്ര​ത്തി​നൊ​പ്പം ത​ങ്ങ​ള്‍ നി​ല​കൊ​ള​ളു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ജ​നു​വ​രി പ​തി​നാ​റ് മു​ത​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.