മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ ചങ്ങനാശേരി മാമ്മൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടിൽ വർഗീസ് -റെജിമോൾ ദന്പതികളുടെ മകൻ ആൽബിൻ വർഗീസ് മരണമടഞ്ഞു. സുഹൈൽ ബവാൻ കന്പനിയിൽ സീനിയർ ഓഡിറ്ററായ വർഗീസിന്റെയും റോയൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ റെജിമോളുടെയും പുത്രനാണ്.
തലസ്ഥാനമായ മസ്കറ്റിൽ നിന്നും 95 കിലോമീറ്റർ അകലെ സുമയിലിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം . മഹാരാഷ്ട്ര സ്വദേശി ദേവാൻശും അപകടത്തിൽ മരിച്ചു.
കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു . ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥി സുഹൃത്തുക്കളുമായി വിനോദ സഞ്ചാര കേന്ദ്രമായ ജബൽഷംസിൽ പോയി മടങ്ങവെയാണ് അപകടം.
ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
01:25 AM Jan 11, 2021 | Deepika.com