ജം​ഷ​ഡ്പൂ​രി​നെ ത​ക​ർ​ത്ത് വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്തി ബ്ലാ​സ്റ്റേ​ഴ്സ്

10:59 PM Jan 10, 2021 | Deepika.com
ബം​ബോ​ലിം: ജം​ഷ​ഡ്പൂ​രി​നെ 3-2ന് ​ത​ക​ർ​ത്ത് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് വി​ജ​യ​വ​ഴി​യി​ൽ തിരി​കെ​യെ​ത്തി. സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ര​ണ്ടാ​മ​ത്തെ മാ​ത്രം വി​ജ​യ​മാ​ണി​ത്.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ജം​ഷേ​ദ്പു​രി​നെ കീ​ഴ​ട​ക്കു​ന്ന​ത്. 67ാം മി​നി​ട്ടി​ല്‍ 10 പേ​രാ​യി ചു​രു​ങ്ങി​യി​ട്ടും അ​തി​നു​ശേ​ഷം ര​ണ്ടു ഗോ​ളു​ക​ള്‍ നേ​ടി ബ്ലാ​സ്റ്റേ​ഴ്സ് ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ജോ​ര്‍​ദാ​ന്‍ മ​റെ​യാ​ണ് മ​ഞ്ഞ​പ്പ​ട​യ്ക്ക് ആ​ഗ്ര​ഹി​ച്ച വി​ജ​യം സ​മ്മാ​നി​ച്ച​ത്.

മ​റെ​യ്ക്ക് പു​റ​മേ കോ​സ്റ്റ ന​മോ​ണൈ​സു​വും ടീ​മി​നാ​യി ഗോ​ൾ നേ​ടി. ജം​ഷ്ഡ​പൂ​രി​നാ​യി സൂ​പ്പ​ര്‍ താ​രം നെ​രി​യ​സ് വാ​ല്‍​സ്കി​സ് ഇ​ര​ട്ട ഗോ​ളു​ക​ള്‍ നേ​ടി. ഈ ​വി​ജ​യ​ത്തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് പോ​യ​ന്റ് പ​ട്ടി​ക​യി​ല്‍ പ​ത്താം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. ജം​ഷ്ഡ​പൂ​ര്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.