ഫ​ഡ്നാ​വി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​ച്ച് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ

08:32 PM Jan 10, 2021 | Deepika.com
മും​ബൈ: പ്ര​തി​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​ച്ച് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍. മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ര​ക്ഷ​യാ​ണ് സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച​ത്. ഫ​ഡ്നാ​വി​സി​നു പു​റ​മേ എം​എ​ന്‍​എ​സ് നേ​താ​വ് രാ​ജ് താ​ക്ക​റെ, കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ഠാ​വ്ലെ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സു​ര​ക്ഷ​യാ​ണ് വെ​ട്ടി​ക്കു​റ​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്. വി​ഐ​പി​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടു​ള്ള സു​ര​ക്ഷ ഇ​ട​ക്കി​ടെ അ​വ​ലോ​ക​നം ചെ​യ്യാ​റു​ണ്ടെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം. ചി​ല വി​ഐ​പി​ക​ള്‍​ക്ക് അ​വ​ര്‍ ചു​മ​ത​ല വ​ഹി​ക്കു​ന്ന സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​മൂ​ലം ഭീ​ഷ​ണി ഉ​ണ്ടാ​വാ​റു​ണ്ട്. എ​ന്നാ​ല്‍ സ്ഥാ​ന​ങ്ങ​ള്‍ ഒ​ഴി​യു​മ്പോ​ള്‍ സ്വ​ഭാ​വി​മാ​യും ഭീ​ഷ​ണി​യും മാ​റും. അ​തി​നാ​ലാ​ണ് സു​ര​ക്ഷ പു​ന​ക്ര​മീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​ർ ഭാ​ഷ്യം.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ൻ ഗ​വ​ർ​ണ​റാ​യി​രു​ന്ന രാം ​നാ​യ​കി​ന്‍റെ​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് സു​ധീ​ർ മു​ഗ​ന്തി​വാ​ർ എ​ന്നി​വ​രു​ടെ​യും എ​ടു​ത്തു​മാ​റ്റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ശ​ത്രു​ഘ്ന​ൻ സി​ൻ​ങ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​റി​ന്‍റെ ഭാ​ര്യ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ​യും എ​ല്ലാം സു​ര​ക്ഷ ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​മു​ണ്ട്.

സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി. സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​മെ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം ത​ന്‍റെ മു​ന്നോ​ട്ട് പോ​ക്കി​നെ ത​ട​സ​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ൾ​ക്കൊ​ന്നും ആ​കി​ല്ലെ​ന്ന് ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു.​ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന് ഇ​സ​ഡ് പ്ല​സ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള​താ​ണ് ഇ​ത്. ഇ​പ്പോ​ഴി​ത് വൈ ​പ്ല​സി​ലേ​ക്ക് ചു​രു​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

അ​തി​നി​ടെ, ത​ന്‍റെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്ക​ണ​മെ​ന്ന് എ​ന്‍​സി​പി അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖി​നെ ഫോ​ണി​ല്‍ വി​ളി​ച്ച് ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.