തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ ഭർത്താവ് പോക്സോ കേസിൽ കുരുക്കിയതാണെന്ന ആരോപണം ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകൻ വെളിപ്പെടുത്തിയിരുന്നു.
കേസിൽ പോലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷൻ ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു. പോലീസിനെതിരെ സിഡബ്ല്യുസിയും രംഗത്തെത്തിയിരുന്നു.
പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ പരാതിയിൽ ആണ് അറസ്റ്റ്. കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം ഐജി അന്വേഷിക്കും
06:35 PM Jan 10, 2021 | Deepika.com