സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് ബാ​ധ​യി​ൽ കു​റ​വ്: രോ​ഗം ബാ​ധി​ച്ച​ത് 4545 പേ​ർ​ക്ക്

06:04 PM Jan 10, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 4545 പേ​ര്‍​ക്ക് കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 650, കോ​ഴി​ക്കോ​ട് 558, പ​ത്ത​നം​തി​ട്ട 447, മ​ല​പ്പു​റം 441, കൊ​ല്ലം 354, കോ​ട്ട​യം 345, തൃ​ശൂ​ര്‍ 335, തി​രു​വ​ന​ന്ത​പു​രം 288, ആ​ല​പ്പു​ഴ 265, ക​ണ്ണൂ​ര്‍ 262, ഇ​ടു​ക്കി 209, പാ​ല​ക്കാ​ട് 175, വ​യ​നാ​ട് 173, കാ​സ​ര്‍​ഗോ​ഡ് 43 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

യു​കെ​യി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 53 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ആ​കെ ആ​റ് പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,695 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.95 ആ​ണ്. റു​ട്ടീ​ന്‍ സാ​മ്പി​ള്‍, സെ​ന്‍റി​ന​ല്‍ സാ​മ്പി​ള്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, പി​ഒ​സി​ടി. പി​സി​ആ​ര്‍, ആ​ര്‍​ടി എ​ല്‍​എ​എം​പി, ആ​ന്റി​ജ​ന്‍ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 84,51,897 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 23 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 3302 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 78 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 4003 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 422 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. എ​റ​ണാ​കു​ളം 577, കോ​ഴി​ക്കോ​ട് 534, പ​ത്ത​നം​തി​ട്ട 382, മ​ല​പ്പു​റം 418, കൊ​ല്ലം 352, കോ​ട്ട​യം 312, തൃ​ശൂ​ര്‍ 329, തി​രു​വ​ന​ന്ത​പു​രം 167, ആ​ല​പ്പു​ഴ 255, ക​ണ്ണൂ​ര്‍ 226, ഇ​ടു​ക്കി 197, പാ​ല​ക്കാ​ട് 48, വ​യ​നാ​ട് 164, കാ​സ​ര്‍​ഗോ​ഡ് 42 എ​ന്നി​ങ്ങ​നേ​യാ​ണ് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

42 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. പ​ത്ത​നം​തി​ട്ട 10, ക​ണ്ണൂ​ര്‍ എ​ട്ട്, എ​റ​ണാ​കു​ളം ഏ​ഴ്, കോ​ഴി​ക്കോ​ട് ആ​റ്, തി​രു​വ​ന​ന്ത​പു​രം മൂ​ന്ന്, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ര​ണ്ടു വീ​തം, കൊ​ല്ലം, തൃ​ശൂ​ര്‍, വ​യ​നാ​ട്, കാ​സ​ര്‍​ഗോ​ഡ് ഒ​ന്നു വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4659 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യി. തി​രു​വ​ന​ന്ത​പു​രം 395, കൊ​ല്ലം 229, പ​ത്ത​നം​തി​ട്ട 327, ആ​ല​പ്പു​ഴ 218, കോ​ട്ട​യം 470, ഇ​ടു​ക്കി 200, എ​റ​ണാ​കു​ളം 718, തൃ​ശൂ​ര്‍ 303, പാ​ല​ക്കാ​ട് 249, മ​ല​പ്പു​റം 511, കോ​ഴി​ക്കോ​ട് 511, വ​യ​നാ​ട് 228, ക​ണ്ണൂ​ര്‍ 242, കാ​സ​ര്‍​ഗോ​ഡ് 58 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് നെ​ഗ​റ്റീ​വാ​യ​ത്. ഇ​തോ​ടെ 64,179 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 7,43,467 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,03,935 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 1,92,981 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 10,954 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 1155 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​ന്ന് മൂ​ന്ന് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നൂ​റ​നാ​ട് (ക​ണ്ടെ​ന്‍​മെ​ന്റ് സോ​ണ്‍ വാ​ര്‍​ഡ് 1, 10), ത​ക​ഴി (3), ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​രു​ണാ​പു​രം (സ​ബ് വാ​ര്‍​ഡ് 4, 6) എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍.

ഇ​ന്ന് ഒ​രു പ്ര​ദേ​ശ​ത്തെ ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 441 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.