വ​യ​നാ​ട്ടി​ൽ ക​ടു​വ റെ​യ്‍​ഞ്ച​റെ ആ​ക്ര​മി​ച്ചു; പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം

05:45 PM Jan 10, 2021 | Deepika.com
വ​യ​നാ​ട്: പു​ല്‍​പ്പ​ള്ളി കൊ​ള​വ​ള്ളി​യി​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ക​ടു​വ​യെ തു​ര​ത്തു​ന്ന​തി​നി​ടെ ഫോ​റ​സ്റ്റ് റെ​യ്ഞ്ച​റെ ക​ടു​വ അ​ക്ര​മി​ച്ചു. പ​രി​ക്കേ​റ്റ ചെ​ത​ല​യം റെ​യ്ഞ്ച് ഓ​ഫീ​സ​ര്‍ ടി.​ശ​ശി​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പു​ല്‍​പ്പ​ള്ളി ക​ബ​നി തീ​ര​ത്തെ കോ​ള​വ​ള്ളി​യി​ലെ ഒ​രു കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ടു​വ​യെ ക​ണ്ട​ത്.

നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ക​ടു​വ​യെ തു​ര​ത്താ​ന്‍ ശ്ര​മി​ക്കു​ന്നി​നി​ടെ​യാ​ണ് പ​തു​ങ്ങി​യി​രു​ന്ന ക​ടു​വ ശ​ശി​കു​മാ​റി​നെ ആ​ക്ര​മി​ച്ച​ത്. മ​റ്റു വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ബ​ഹ​ളം വെ​ച്ച​തി​നാ​ല്‍ ക​ടു​വ ഓ​ടി ര​ക്ഷ​പെ​ട്ടു.

ഈ ​ക​ടു​വ​യെ തു​ര​ത്താ​ന്‍ ക​ഴി​ഞ്ഞ അ​ഞ്ചു​ദി​വ​സ​മാ​യി വ​നം​പാ​ല​ക​ര്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ക്ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ക​ബ​നി പ​രി​സ​ര​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൂ​ടു​വെ​ച്ചി​ട്ടു​ണ്ട്.

ക​ടു​വ ആ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.