കോ​വി​ഡ്: രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്ക​ൽ അ​വ​സാ​നി​പ്പി​ച്ച് പോ​ലീ​സ്

03:39 PM Jan 10, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തു പോ​ലീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നു. ചു​മ​ത​ല ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റാ​ൻ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വി​ട്ടു.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ലാ​ണു തീ​രു​മാ​ന​മെ​ന്നാ​ണു ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ലാ​ണു സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പോ​ലീ​സി​ന് ചു​മ​ത​ല ന​ൽ​കി​യ​ത്.

കോ​വി​ഡ് ഡ്യൂ​ട്ടി പൂ​ർ​ത്തി​യാ​ക്കി വ​രു​ന്ന പോ​ലീ​സു​കാ​ർ സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കു ഹാ​ജ​രാ​കാ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.