പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങളുടെ വി​ൽ​പ്പ​ന; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

01:59 PM Jan 10, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. എ​ഞ്ചി​നി​യ​റാ​യ നി​ര​ജ് കു​മാ​ർ യാ​ദ​വ്, കു​ൽ​ജീ​ത് സിം​ഗ് മ​ക്കാ​ൻ എ​ന്നി​വ​രെ​യാ​ണ് സി​ബി​ഐ​യു​ടെ പ്ര​ത്യേ​ക വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്.

വാ​ട്‌​സ്ആ​പ്പ്, ടെ​ല​ഗ്രാം തു​ട​ങ്ങി​യ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ​ഫോ​മു​ക​ള്‍ വ​ഴി​യാ​ണ് ഇ​വ​ര്‍ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും വി​ല്‍​ക്കു​ക​യും ചെ​യ്‌​തെ​ന്നാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ​യു​ള്ള കേ​സ്.

പേ​ടി​എം, ഗൂ​ഗി​ള്‍ പേ ​തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യാ​യി​രു​ന്നു പ​ണ​മി​ട​പാ​ട് ന​ട​ത്തി​യി​രു​ന്ന​ത്. വി​ല്‍​പ​ന ന​ട​ത്താ​നു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഇ​വ​ര്‍ ഇ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ര​സ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​രു​വ​രെ​യും ജ​നു​വ​രി 22 വ​രെ റി​മാ​ന്‍​ഡ് ചെ​യ്തു.