ശ്രീനഗർ: അതിർത്തി കടന്ന് ലഡാക്കിലെ ഇന്ത്യൻ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെ ഉടൻ തിരിച്ചയയ്ക്കണമെന്നു ചൈന. ഇരുട്ടുകാരണം വഴിതെറ്റിയാണു സൈനികൻ ഇന്ത്യൻ പ്രദേശത്ത് എത്തിയതെന്നും ചൈനയിലേക്ക് തിരികെ അയയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
അതിർത്തി കടന്നു ലഡാക്കിലെ ഇന്ത്യൻ പ്രദേശത്ത് എത്തിയ ചൈനീസ് സൈനികനെയാണു സുരക്ഷാസേന പിടികൂടിയത്. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തുനിന്നും ശനിയാഴ്ച പുലർച്ചെയാണു സൈനികനെ ഇന്ത്യൻ സേന പിടികൂടിയത്.
വഴിതെറ്റി അബദ്ധത്തിൽ ഇന്ത്യൻ പ്രദേശത്ത് എത്തിച്ചേർന്നതാകാമെന്നാണു സൂചന. ഇയാളെ മടക്കി അയക്കുമെന്നാണു സൂചന. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
സൈനികൻ അതിർത്തി കടന്നത് ഇരുട്ടത്തു വഴിതെറ്റി, ഉടൻ തിരിച്ചയയ്ക്കണം: ചൈന
12:53 PM Jan 10, 2021 | Deepika.com